Latest Movie :
Recent Movies

22 Female Kottayam Movie songs





സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ നു ശേഷം ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് 22 ഫീമെയില്‍ കോ ട്ടയം .യുവ നടന്മാരില്‍ അഭിനയ ശേഷിയിലും വ്യത്യസ്തതയാര്‍ന്ന റോളുകള്‍ തിരഞ്ഞെടുക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന ഫഹദ് ഫാസിലാണ് ഇതിലെ നായകന്‍..നായികയായി റീമ കല്ലിങ്ങലിന്റെ അത്യാപൂരവമയ അഭിനയകൂടിമയപ്പോള്‍ ഈ ചിത്രത്തിന്നു കരുത്തേകി ..
മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമയി സ്ഥിരം ഫോര്‍മുലയില്ല, പാട്ടും കൂത്തും നെടുങ്കന്‍ ഡയലോഗുകളും ഇല്ല, എക്‌സോടിക് ലോക്കെയ്ഷനും ഇല്ല, ഉള്ളത് വളരെ കുറച്ചു കഥാപാത്രങ്ങള്‍, അവര്‍ക്ക് ജീവസ്സുറ്റ റോളുകള്‍. ടി.ജി. രവി, പ്രതാപ് പോത്തന്‍, സത്താര്‍ എന്നിവര്‍ ഒരുപാട് നേരം സ്‌ക്രീനില്‍ ഇല്ലെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറക്കാത്ത മുഖങ്ങള്‍ ആവുന്നു. വ്യത്യസ്തതയാര്‍ന്ന വേഷങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്, അവരത് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്)

കുറച്ചുവര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ മലയാളി ചെറുപ്പക്കാരുടെ മനസില്‍ നഴ്‌സിംഗ്‌ സ്വപ്‌നങ്ങള്‍ പൂത്തുവിടര്‍ന്നത്‌. എന്നാല്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇന്നൊരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. അതുതന്നെയാണ്‌ ഈ ചിത്രത്തിന്‌ പ്രസക്‌തി വര്‍ദ്ധിപ്പിക്കുന്നത്‌. ബാംഗ്‌ളൂരിലെ ആശുപത്രിയില്‍ നഴ്‌സായി ജോലിക്ക്‌ വരുന്ന കോട്ടയം സ്വദേശിനിയായ 22 വയസുള്ള യുവതിയാണ്‌ ടെസ കെ എബ്രഹാം(റിമാ കല്ലിങ്കല്‍). ഏതൊരാളെയും പോലെ വിദേശത്ത്‌ പോയി നഴ്‌സായി ജീവിതം കരുപിടിപ്പിക്കണമെന്നാണ്‌ ടെസയുടെ ആഗ്രഹം. കാനഡയില്‍ പോകാനാണ്‌ ടെസക്ക്‌ ഏറെ ഇഷ്‌ടം. അതിനായി ബാംഗ്‌ളൂരില്‍ തന്നെയുള്ള ഒരു വിസാ ഏജന്‍സിയെ ടെസ സമീപിക്കുന്നു. അവിടെ വച്ച്‌ സിറില്‍ മാത്യൂ(ഫഹദ്‌ ഫാസില്‍) എന്ന യുവാവിനെ പരിചയപ്പെടുന്നു. ആ ബന്ധം ക്രമേണ പ്രണയമായി വളരുന്നു. പിന്നീട്‌ അപ്രതീക്ഷിതമായ സംഭവങ്ങളാണ്‌ ടെസയുടെ ജീവതത്തില്‍ സംഭവിക്കുന്നത്‌. സ്‌നേഹം കൊതിച്ചിരുന്ന ടെസയുടെ മനസ്‌ തീക്കനല്‍ പോലെയായി.പിന്നീട് അവള്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും ദുര്‍ഘടങ്ങളും ആണ് ഇതിലെ കഥ .





Facebook : www.facebook.com/22femalekottayam

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger