spanish Masala Movie Songs [2012]
| Directed by | Lal Jose | ||||
|---|---|---|---|---|---|
| Produced by | Noushad | ||||
| Written by | Benny P. Nayarambalam | ||||
| Starring | Dileep Daniela Zacherl Kunchacko Boban | ||||
| Music by | Vidyasagar | ||||
| Cinematography | Lokanathan | ||||
| Editing by | Kevin Thomas | ||||
| Studio | Big Screen | ||||
| Release date(s) | December 2011[1] | ||||
| Country | India | ||||
| Language | Malayalam |
_______________________________________
ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്‌പെയിനിലെത്തിയ ചാര്‍ളിയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അവിടെത്തന്നെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തീരുമാനിച്ച അയാള്‍ ഒരു ജോലിയ്ക്കായി ശ്രമമാരംഭിച്ചു. പരിചയമില്ലാത്ത നാട്... അറിയാത്ത ഭാഷ... വ്യത്യസ്തമായ ജീവിതരീതി... ചാര്‍ളി പെട്ടുപോയി എന്നു പറയുന്നതാവും എളുപ്പം.
ഇന്‍ഡ്യയിലെ സ്പാനിഷ് അംബാസ്സിഡര്‍ ഫിലിപ്പിന്റെ മകളായ കമീല ജനിച്ചതും പഠിച്ചതുമെല്ലാം ഇന്‍ഡ്യയിലായിരുന്നു. ഇപ്പോള്‍ സ്‌പെയിനില്‍ ജീവിക്കുന്ന അവള്‍ക്ക് ഇന്‍ഡ്യ എന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മ്മയാണ്. അതുകൊണ്ടു തന്നെ യാദൃച്ഛികമായി പരിചയപ്പെട്ട ചാര്‍ളിയുമായി കാമില പെട്ടന്നടുത്തു. അതൊരു പ്രണയത്തിലേക്ക് വഴുതി വീഴാന്‍ അധികം സമയമെടുത്തില്ല.
രണ്ടു ദേശക്കാരുടെ പ്രണയപ്രശ്‌നങ്ങളുമായാണ് എത്സമ്മ എന്ന ആണ്‍കുട്ടിയ്ക്കു ശേഷം ലാല്‍ജോസ് മലയാളിയുടെ മുമ്പില്‍ വീണ്ടുമെത്തുന്നത്. പൂര്‍ണമായും സ്‌പെയിനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളസിനിമ എന്ന പ്രത്യേകതയുമായി ഒരുങ്ങുന്ന സ്പാനിഷ് മസാലയില്‍ ചാര്‍ളിയാകുന്നത് ജനപ്രിയനായകന്‍ ദിലീപാണ്. ബെന്നി. പി. നായരമ്പലമാണ് തിരക്കഥാകൃത്ത്. ചാന്തുപൊട്ട് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ദിലീപും ലാല്‍ജോസും ബെന്നിയും ഒരുമിക്കുന്നത് ഈ ചിത്രത്തിലാണ്.
അറബിക്കഥയിലൂടെ ഷാങ്ങ് ഷൂമിന്‍ എന്ന ചൈനീസ് പെണ്‍കൊടിയെ കുടുംബ സദസ്സുകള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച ലാല്‍ജോസ് ഈ ചിത്രത്തിലൂടെ മലയാളിക്ക് പരിചയപ്പെടുത്തുന്നത് ഒരു വിദേശമോഡലിനെയാണ്. ഓസ്ട്രിയയിലെ വിയന്നാ സ്വദേശിയായ ഡാനിയേല സാച്ചേളാണ് നായികാ കഥാപാത്രമായ കമീലയെ അവതരിപ്പിക്കുന്നത്. വിയന്നയിലെ തിരക്കേറിയ മോഡല്‍ സുന്ദരിയാണ് ഡാനിയേല. കാവ്യാമാധവന്‍, സംവൃതാ സുനില്‍, മുക്ത, മീരാനന്ദന്‍, ആന്‍അഗസ്റ്റിന്‍ തുടങ്ങിയ നായികമാരെ മലയാളത്തിനു സമ്മാനിച്ച ലാല്‍ജോസിന്റെ പുതിയ കണ്ടുപിടുത്തവും ശ്രദ്ധേയയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൗഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍,വിനയാപ്രസാദ്, കലാരഞ്ജിനി തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും വേഷമിടുന്നു. വേണുഗോപാല്‍, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിടുന്നു. ലോകനാഥനാണ് ഛായാഗ്രഹണം.
കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അരവിന്ദ്. കെ.ആര്‍, നിശ്ചലഛായാഗ്രഹണം ഷാനി, പരസ്യകല ജിസണ്‍ പോള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സലാം പാലപ്പെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ഷൊര്‍ണൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസിം.പി.എ., വാര്‍ത്താ വിതരണം എ.എസ്.ദിനേശ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
സ്പാനിഷ് മസാലയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



